കോന്നി: എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ സ്വാതന്ത്ര്യദിനാഘോഷവും സ്നേഹപ്രയാണം 933 ദിന സംഗമവും അയൽവീട്ടിൽ ഒരു മരം പദ്ധതി ജില്ലാതല പ്രവർത്തനങ്ങളും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗാന്ധിഭവൻ ദേവലോകം വികസന സമിതി വൈസ് ചെയർപേഴ്സണുമായ അനീ സാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ, സലീൽ വയലത്തല, കോന്നി വിജയകുമാർ, എ.ദീപ കുമാർ, ഷിനി കുമാരി, അജീഷ്.എസ്, ജി.മോഹൻദാസ് എന്നിവർ സംസാരിച്ചു.