തിരുവല്ല : രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ടി.എം.എം.ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിസ്റ്റ്യൂഷൻസ് ചെയർമാൻ ജോർജ് കോശി മൈലപ്ര ദേശീയ പതാക ഉയർത്തി. ടി.എം.എം സെക്യൂരിറ്റി വിഭാഗത്തിന്റെ പ്രൗഢോജ്വലമായ സ്വാതന്ത്ര്യദിനപരേഡ് ചടങ്ങിനു മാറ്റുകൂട്ടി. വിവിധ വിഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച ജീവനക്കാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഹോസ്പിറ്റൽ ബോർഡ് അംഗങ്ങൾ, ഡോക്ടർമാർ, നഴ്സിംഗ് - പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ആശുപത്രി ജീവനക്കാർ, രോഗികളുടെ കൂട്ടിരിപ്പുകാർ എന്നിവർ പങ്കെടുത്തു. കോൺഗ്രസ് പെരിങ്ങര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് രാജഗോപാൽ പെരിങ്ങര മുഖ്യപ്രഭാഷണം നടത്തി. ആർ.ഭാസി, കുമാരി സായാസ് പിള്ള എന്നിവർ സംസാരിച്ചു. മനോജ്‌ കളരിക്കൽ, മുരളിദാസ്, ജിജി, രാധാകൃഷ്ണൻ, മനു കേശവ്, ജോഷ്, ഗോപൻ, കൃഷ്ണൻകുട്ടി, ശോഭ, ലത ഭാസി എന്നിവർ നേതൃത്വം നൽകി. യു.ആർ.ഐ പീസ് സെന്ററിന്റെ നേതൃത്വത്തിൽവിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യദിന സംഗമം നടത്തി. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജോസഫ് ചാക്കോ, ക്യാപ്റ്റൻ ക്രിസ്റ്റീന ബാബു, ശ്രീനാഥ് കൃഷ്ണൻ, സണ്ണി അത്തിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ചെങ്ങരൂർ വൈസ് മെൻസ് ഇന്റർനാഷണൽ മുണ്ടിയപ്പള്ളി ക്ലബും ശാലോം കാരുണ്യഭവനും സംയുക്തമായി സ്വാതന്ത്ര്യദിന ആഘോഷവും സെമിനാറും സംഘടിപ്പിച്ചു, വൈസ് ഇൻറർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ് പ്രസിഡന്റ് കുര്യൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മാർത്തോമാസഭ മുൻട്രസ്റ്റി അഡ്വ.വർഗീസ് മാമൻ ദേശീയപതാക ഉയർത്തി, ഉദ്ഘാടനം ചെയ്തു, പരേഡ് സ്വീകരിച്ചു. സജി ഡേവിഡ്, ഈപ്പൻ ചെറിയാൻ, റോയ് വർഗീസ്, പി.ഡി.ഡാനിയേൽ എന്നിവർ പ്രസംഗിച്ചു, ശാലോം കാരുണ്യഭവന്റെ ബാൻഡ്മേളവും കലാപരിപാടികളും നടന്നു.