16-anto-antony
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു. അനിൽ തോമസ്, ജെ.എസ്. അടൂർ, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീൻ, പന്തളം സുധാകരൻ, പഴകുളം മധു, എം.എം. നസീർ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ. അറിവഴകൻ, യു.ഡി.എഫ് സംസ്ഥാന കൺവീനർ അടൂർ പ്രകാശ് എം.പി, ജോർജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, റോബിൻ പീറ്റർ, എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം എന്നിവർ സമീപം

പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ കുടുംബത്തെ സഹായിക്കുന്നതിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി സമാഹരിച്ച ധനസഹായം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യൻ, യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി എന്നിവർ ചേർന്ന് കണ്ണന്റെ കുടുംബത്തിന് കൈമാറി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.കെ. അറിവഴകൻ,​ അഡ്വ.എം.എം.നസീർ, അഡ്വ. പഴകുളം മധു, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഷാം കുരുവിള, ഡി.എൻ. തൃദീപ്, എ. സുരേഷ് കുമാർ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ജോൺസൺ വിളവിനാൽ, എസ്.വി. പ്രസന്നകുമാർ, റോജിപോൾ ഡാനിയൽ, കാട്ടൂർ അബ്ദുൾസലാം, കെ. ജാസിംകുട്ടി, എലിസബത്ത് അബു, വിനീത അനിൽ എന്നിവർ പ്രസംഗിച്ചു.