1
ഫോട്ടോ

ചിറ്റാർ:ചിറ്റാർ യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വയ്യാറ്റുപുഴ ടൗണിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. തുടർന്ന് വയ്യാറ്റുപുഴ ബെഥേൽ മാർത്തോമാ ചർച്ചിൽ വിവിധ സേനകളിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു. യു.സി.എഫ് പ്രസിഡന്റ് റവ.റിജോ മാത്യു ജോയ്, റവ.ജോയിഷ് പാപ്പച്ചൻ, റവ.സി.കെ കൊച്ചുമോൻ, ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപു, റീന ബിനു,യു.സി.എഫ് സെക്രട്ടറി സജി സാമുവൽ, പ്രോഗ്രാം കോർഡിനേറ്റർ ജോജി ചിറ്റാർ, സാജൻ കുന്നുംപുറത്ത്, ജോർജ് ജേക്കബ് പുതുപ്പറമ്പിൽ, റോയ് കുളത്തുങ്കൽ, ജിന്റോ വാളിപ്ലക്കൽ എന്നിവർ സംസാരിച്ചു.