തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും സൈബർ സേനയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നും നാളെയും ഗുരുവിചാര ജ്ഞാനയജ്‌ഞം നടക്കും. ഇന്ന് വൈകിട്ട് 4ന് തുരുത്തിക്കാട് ശാഖയിൽ തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഗുരുവിചാര ജ്ഞാനയജ്‌ഞം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രാജൻ വി.സി അദ്ധ്യക്ഷത വഹിക്കും.
നാളെ രാവിലെ 10ന് നെടുമ്പ്രം ശാഖാങ്കണത്തിൽ തിരുവല്ല യൂണിയൻ എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ ഗുരുവിചാര ജ്ഞാനയജ്‌ഞം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സജി ഗുരുകൃപ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്കുശേഷം രണ്ടിന് കീഴ് വായ്പൂര് ശാഖാങ്കണത്തിൽ എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ഗുരുവിചാര ജ്ഞാനയജ്‌ഞം ഉദ്ഘാടനം ചെയ്യും. ശാഖാ ചെയർമാൻ സി.എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് മേപ്രാൽ ശാഖയിൽ വൈദികയോഗം കേന്ദ്രസമിതി ജോ.കൺവീനർ ഷാജി ശാന്തി ഗുരുവിചാര ജ്ഞാനയജ്‌ഞം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രാജേഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും.