കോന്നി: ശ്രീനാരായണ പബ്ലിക് സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വൈസ് പ്രിൻസിപ്പൽ ദിവ്യാ സദാശിവൻ ദേശീയ പതാക ഉയർത്തി. സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സര പരിപാടികളും കലാപരിപാടികളും റാലിയും നടന്നു. പ്രിൻസിപ്പൽ സിന്ധു പവിത്രൻ, കുട്ടികളുടെ പ്രധാനമന്ത്രി ദേവാ അജി ജഗന്നാഥ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. അദ്ധ്യാപകരായ ബിജിമോൾ സി.എസ്, സെറീന കരീം, രമ്യ ശശി, ബിന്ദു. പി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.