അടൂർ: ഉച്ചത്തിൽ പാട്ടു വച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ വീടുകയറി അക്രമണം. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൂടലിൽ നിന്ന് പെരിങ്ങനാട് മുളമുക്കിൽ വന്നുതാമസിക്കുന്ന ആനന്ദ് ഭവനിൽ എ.എസ്.ആനന്ദ് (29), മഹാദേവവിലാസം വീട്ടിൽ അശ്വിൻ ദേവ് (26), ഇടുക്കി പെരുവന്താനത്ത് നിന്ന് മഠത്തിൽ വടക്കേതിൽ വീട്ടിൽ താമസിക്കുന്ന എം.ജി.അജിത്ത് (36) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങനാട് മുളമുക്ക് ഗിരീഷ് ഭവനത്തിൽ ഗിരീഷ്, അമ്മ ഗീത, അച്ഛൻ രാജൻ എന്നിവരെയാണ് പ്രതികൾ അക്രമിച്ചത്. വ്യാഴാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. പ്രതികളുടെ വീട്ടിൽ ഉച്ചത്തിൽ പാട്ടുവച്ചത് ഗിരീഷും വീട്ടുകാരും ചോദ്യംചെയ്തു. ഇതേതുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.