അടൂർ: 79-ാം മത് സ്വാതന്ത്ര്യ ദിനാഘോഷം കോടതി പരിസരത്ത് സംഘടിപ്പിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് റ്റി. മഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബിജു വർഗീസ് പതാക ഉയർത്തി. ജില്ലാ ജഡ്ജി റജുല പി.വി, മുൻസിഫ് വൈ. ഷെറിൻ, ബാർ അസോസിയേഷൻ സെക്രട്ടറി നിഖിൽ.എ.അസീസ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സ്മിത.പി.ജോൺ, ഗവ പ്ലീഡർ അലക്സാണ്ടർ ഫിലിപ്പ്, അഭിഭാഷകരായ വി.എസ് വിജയൻ, ആർ.വിജയകുമാർ, ആർ.ജയാനന്ദൻ, സി.പ്രദീപ് കുമാർ, എം.പ്രിജി, തൗഫീക്ക് രാജൻ, കൃഷ്ണ.എസ്.നായർ, പ്രീതു ജഗതി ,അരുൺ ശിവരാമൻ വിവിധ കോടതി സൂപ്രണ്ടുമാരായ അഭിലാഷ്, ദിവ്യ, കുടുംബകോടതി ശിരസ്ദാർ അനിത, താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി ബിജിൻ എന്നിവർ പ്രസംഗിച്ചു.