vvvvv

അടൂർ: സ്വാതന്ത്ര്യദിനത്തിൽ മണക്കാല ഐ .എച്ച് .ആർ. ഡി എൻജിനീയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഫ്രീഡം ഫ്രം ഡ്രഗ്സ് ക്യാമ്പയിൻ നടത്തി. അടൂർ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ്,​ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീദീപ എച്ച് .എസ് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ജയചന്ദ്രൻ,​ എൻ,​എസ്,​എസ് വോളന്റിയർ സെക്രട്ടറി നന്ദന എന്നിവർ സംസാരിച്ചു .എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഘുലേ.ഖകൾ കെ.എസ്.ആർ.ടി.സിയിലെ യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു.