ggfd

അടൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ നടന്ന സി പി എം ആക്രമണത്തിനെതിരെ ബി.ജെ.പി കടമ്പനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിമുകൾ ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രതിഷേധയോഗം നെല്ലിമുകൾ ജംഗ്ഷനിൽ ബി.ജെ.പി അടൂർ മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.അരുൺ താന്നിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് രാജീവ്, ജനറൽ സെക്രട്ടറി അജയകുമാർ, സുനിൽ സുകുമാരൻ, ഹരിസുതൻ ബിന്ദു.എസ്, ശോഭ.പി, ഗോപി, അജിവിശ്വനാഥ് , പി.ആർ.മുരളീധരൻ എന്നിവർ പ്രകടനത്തിന് നേതൃ ത്വം നൽകി.