kg-reji

പത്തനംതിട്ട: ജവഹർ ബാൽ മഞ്ച് ഇലന്തൂർ മണ്ഡലം കമ്മിറ്റിയുടെ കൊടി പാറട്ടെ പരിപാടിയുടെ ഉദ്ഘാടനം ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി റെജി നിർവഹിച്ചു. എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കണമെന്ന് കെ.ജി റെജി പറഞ്ഞു. ജില്ലാ കോർഡിനേറ്റർ സിനു ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കെ.പി.മുകുന്ദൻ മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ പി.എം.ജോൺസൻ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല, ശ്രീകല റെജി, ജാൻസ് ഹന്ന വിൻസൻ, കെസിയ എബി, ജെഫ്രിൻ വർഗിസ്, ജോഹൻ സിനു എന്നിവർ പ്രസംഗിച്ചു.