dyfi
ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : ഡി.വൈ.എഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര സംഗമം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് അശ്വിൻ ദത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി എം.ശശികുമാർ . ബ്ലോക്ക് സെക്രട്ടറി എം.സുമേഷ്. ജില്ലാ കമ്മിറ്റിയംഗം വി.വി ജേഷ്, ബ്ലോക്ക് ട്രഷറാർ സനൂപ് ശിവരാമൻ, അനുഗ്രഹ രാജേന്ദ്രൻ, കെ.എസ് അഭിജിത്ത്, ഗോകുൽ കേശവ്, അനന്ദു, ലിജോ സി.ജോൺ, ഹരികൃഷ്ണൻ, മിഥുൻ ഘോഷ്, സൽമ സുലൈമാൻ,നീനു കെ.ജയൻ , സോനു കുരുവിള,സുരാജ് , അനു.എസ് കൊഴുവല്ലൂർ, സെൽവൻ സി മാത്യു, അക്ഷയ് ഹരികുമാർ, ടി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഐ.ടി.ഐ ജംഗ്ഷനിൽ നിന്നും പ്രകടനവും ഉണ്ടായിരുന്നു.