ചെങ്ങന്നൂർ: പാണ്ടനാട് വെസ്റ്റ് നാക്കട കേന്ദ്രമായി പ്രവർത്തിക്കുന്ന പമ്പാ റെസിഡന്റ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ പ്രസിഡന്റ് എ.ആർ മോഹനകുമാർ പതാക ഉയർത്തി. നാക്കട ഇല്ലിമല റോഡിൽ നിന്നും ഇല്ലിമല പാലത്തിലേക്കുള്ള ചവിട്ടു പടികളും സമീപന പാതയും ഫോറം പ്രവർത്തകർ വൃത്തിയാക്കി. സെക്രട്ടറി സി.എം മുരളീധരൻ, ജോയിന്റ് സെക്രട്ടറി ടി.എസ് വർഗീസ്, ട്രഷറർ കെ.ആർ അനിൽ കുമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ശ്രമദാനത്തിന് നേതൃത്വം നൽകി.