തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും സൈബർ സേനയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുവിചാര ജ്ഞാനയജ്ഞത്തിന്റെ 29-ാം വേദി വെൺപാല 1010-ാം ശാഖയിൽ പ്രൗഡഗംഭീരമായി. വൈദീകയോഗം കേന്ദ്രസമിതി ജോ.കൺവീനർ ഷാജി ശാന്തി ഗുരുവിചാര ജ്ഞാനയജ്‌ഞം ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രാജേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് ജ്ഞാനയജ്ഞ സന്ദേശവും, സൈബർസേന കേന്ദ്രസമിതി ജോയിന്റ് കൺവീനർ ശരത് ശശി സംഘടന സന്ദേശവും നൽകി. യൂണിയൻ പോഷകസംഘടന ഭാരവാഹികളായ ഓമന വിദ്യാധരൻ, ദിപിൻ ദിവാകരൻ, ഹരിലാൽ കാവിലേത്ത്, ഗോകുൽരാജ്, ശാഖാ വനിതാസംഘം പ്രസിഡന്റ് വത്സമ്മ രാജൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി മൂൺ സി.ബി സ്വാഗതവും, യൂണിയൻ സൈബർസേന കൺവീനർ ബിബിൻ ബിനു നന്ദിയും പറഞ്ഞു.