തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ തൈമറവുംകര 6326-ാം ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവകൃതി പാരായണ യജ്ഞം പതാകദിനമായ ചിങ്ങം ഒന്ന് മുതൽ കന്നി നാലുവരെ ശാഖാ വിവിധ ഭവനങ്ങളിലായി വൈകിട്ട് അഞ്ച് മുതൽ നടത്തും. ഇന്ന് പതാക ദിനത്തിൽ രാവിലെ 10ന് ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത് ശാഖാങ്കണത്തിൽ പീതപതാക ഉയർത്തും. അന്നേദിവസം രാവിലെ എല്ലാ ഭവനങ്ങളിലും പീതപതാക ഉയർത്തും. ഓണാഘോഷ പരിപാടികൾ തിരുവോണം നാളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ ശാഖാങ്കണത്തിൽ നടത്തും. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം നിർവഹിക്കും. ഗുരുദേവ ജയന്തി ദിനത്തിൽ രാവിലെ 8മുതൽ പ്രാർത്ഥന 11.30മുതൽ സമൂഹസദ്യ. 1.30ന് തിരുവല്ല എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത ചതയദിന ഘോഷയാത്രയിൽ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത്, വൈസ് പ്രസിഡന്റ് സുജിത്ത് ശാന്തി, സെക്രട്ടറി രാജേഷ് ശശിധരൻ, കമ്മിറ്റി അംഗങ്ങളായ എം.എൻ.വാസുദേവൻ, എം.കെ.രവീന്ദ്രൻ, അനീഷ് എസ്, ശശിധരൻ കാവിലേത്ത്, ശോഭ ശശിധരൻ, മിനി വാസുദേവൻ, പി.എൻ.വത്സല, ശ്രീജ പ്രദീപ്, വനിതാസംഘം പ്രസിഡന്റ് ചിത്ര കാർത്തികേയൻ, വൈസ് പ്രസിഡന്റ് സൂര്യ ദിലീപ്, സെക്രട്ടറി രശ്മി അനീഷ്, കമ്മിറ്റി അംഗങ്ങളായ രമ്യാ ബിബിൻ, ശാന്തമ്മ സോമൻ, കാഞ്ചന, വത്സല ഗോപാലകൃഷ്ണൻ, ഉഷ ബാബു, രമേശ്വരി, സുജ സുമേഷ്, ഗോപിക രമേശ്, വയൽവാരം കുടുംബയൂണിറ്റ് ചെയർമാൻ സദാനന്ദൻ കരിമൂട്ടിൽ, കൺവീനർ ശ്യാമള കാർത്തികേയൻ, ജോ.കൺവീനർ സുമ പ്രസാദ്, വത്സല ശ്രീധരൻ, വിജയമ്മ പുഷ്കരൻ, സുശീല സുബാഷ്, രാധ കമലാസൻ, ചെമ്പഴന്തി കുടുംബയൂണിറ്റ് ചെയർമാൻ അംബിക രാജേന്ദ്രൻ, കൺവീനർ ഗീത മോഹൻദാസ്, ജോ.കൺവീനർ മഹിളാമണി, സുജാത മുരളിധരൻ, സോന വിപിൻ, അമ്പിളി രാജൻ എന്നിവർ നേതൃത്വം നൽകും.