ചെങ്ങന്നൂർ : ചെങ്ങന്നൂർ കോടതികൾ, ബാർ അസോസിയേഷൻ, അഡ്വ.ക്ലാർക്ക് അസോസിയേഷൻ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെങ്ങന്നൂർ കോടതികളിൽ സംഘടിപ്പിച്ച 79-ാമത് സ്വാതന്ത്ര്യദിനാഘോഷം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കൂടിയ യോഗത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്.സുരേഷ് കുമാർ, സബ് ജഡ്ജ് വീണാ വി.എസ്, മജിസ്‌ട്രേറ്റ് അനുപമ.എസ്.പിള്ള, മുൻസിഫ് അമല ലോറൻസ്, അഡ്വ.ഡി.വിജയകുമാർ, ദിവ്യ ഉണ്ണികൃഷ്ണൻ, അഡ്വ.സി.എൻ. അമ്മാഞ്ചി, അഡ്വ.കെ.എസ്.രാമപ്പണിക്കർ, അഡ്വ.ജോസഫ് ജോർജ്, അഡ്വ.റോയി ഫിലിപ്പ്, സോണി മാത്യു, മധു.എം.ബി എന്നിവർ സംസാരിച്ചു. ചടങ്ങുകളോട് അനുബന്ധിച്ച് പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം, മധുര വിതരണം എന്നിവയും സംഘടിപ്പിച്ചു. ദേശീയ പതാക ഏന്തിയ ഭാരതാംബ ചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി.