ഇളകൊള്ളൂർ : പ്രമാടം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ രാജ്യത്തിന്റെ 79 -ാമത് സ്വാതന്ത്ര്യദിനാഘോഷം നടത്തി. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും വിളിച്ചോതുന്ന തിരഗ റാലിയും, സിന്ദൂർ 2025 എന്ന പേരിൽ സ്വാതന്ത്ര്യദിന സംഗമവും നടന്നു. പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം വി.ശങ്കർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എസ് നരേന്ദ്രനാഥ് സ്വാതന്ത്ര്യദിന സന്ദേശം നൽകി . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി ഡാനിയൽ . എൻ.ജി ഹരീന്ദ്രൻ, സി.എസ്.നായർ , എൽ.വി അനൂപ് കുമാർ, മേഴ്‌സി തങ്കച്ചൻ, പി.സി ശ്രീകുമാരി എന്നിവർ സംസാരിച്ചു. രാജ്യസേവനം നടത്തിയ വാർഡിലെ മുഴുവൻ പൂർവ സൈനികരെയും, 2025 എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ മികവുറ്റ വിജയം നേടിയ വിദ്യാർത്ഥികളെയും, വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങൾ ആശാ പ്രവർത്തകർ,അങ്കണവാടി ടീച്ചർമാർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മേറ്റുമാർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവരെ വാർഡ് മെമ്പർ ആദരിച്ചു. മധുര വിതരണവും നടന്നു.