പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ഛ് പ്രക്കാനം റെസിഡൻസ് അസോസിയേഷൻ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടർസ് എ.എസ്.ഐ അനീഷ് ടി.എൻ ക്ലാസ് നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പദ്മകാരൻ, രാജൻ എം.ബി, സേതുനാഥ് എന്നിവർ സംസാരിച്ചു.