പത്തനംതിട്ട : നഗരസഭ, കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11ന് നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിക്കുന്ന കർഷക ദിനാചരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ആർ.അജിത്കുമാർ, മേഴ്‌സി വർഗീസ്, അനില അനിൽ, എസ്.ഷെമീർ തുടങ്ങിയവർ പങ്കെടുക്കും. മികച്ച കർഷകരെ ആദരിക്കും.