വെച്ചൂച്ചിറ : ഗ്രാമപഞ്ചായത്ത് പേവിഷബാധ പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി തെരുവു നായ്കൾക്ക് വാക്‌സിനേഷൻ നൽകി. മൃഗസംരക്ഷണവകുപ്പുമായി ചേർന്നാണ് പ്രവർത്തനം. 20 വരെ കുത്തിവയ്പ്പ് നടത്തും. വെച്ചൂച്ചിറ മൃഗാശുപത്രിയിലെ ഡോക്ടർ ആനന്ദിന്റെ നേതൃത്വത്തിൽ ലൈഫ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ സുഭാഷ്, രാഹുൽ, അനുജകുമാർ, ജാസ്മി എന്നിവർ പങ്കെടുത്തു. ഇതുവരെ 125 തെരുവുനായ്കൾക്ക് കുത്തിവയ്പ്പ് നൽകിയതായി അധികൃതർ അറിയിച്ചു.