തിരുവൻവണ്ടൂർ: ഗണേശോത്സവം സംഘാടക സമിതിയുടെ നേതൃത്വത്തിൽ 25,26,27തീയതികളിൽ തിരുവൻവണ്ടൂർ ക്ഷേത്ര ജംഗ്ഷനിൽ നടക്കും. ഇതിന്റെ ഭാഗമായി ഗണേശ പൂജ, മധുരപലഹാരസമർപ്പണം, അഷ്ടദ്രവ്യമഹാഗണപതി ഹോമം. വിശേഷാൽ പൂജാചടങ്ങുകൾ എന്നിവ നടക്കും. എല്ലാ ദിവസവും ഭജൻസും 27ന് വൈകിട്ട് 3ന് പമ്പാ മണിമല സംഗമസ്ഥാനമായ ഇരമല്ലിക്കര കീഴ്ച്ചേരി വാൽക്കടവിലേക്ക് ഗണേശ നിമഞ്ജന ഘോഷയാത്രയും 6ന് നിമഞ്ജനവും നടക്കും.