ezhumattoor
എഴുമറ്റൂർ ഗ്രാമപഞ്ചായത്തിന്റെയും എം.എൻ.ആർ.ഇ.ജി.എസിന്റെയും നേതൃത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റിട്ട.ഹൈസ്‌ക്കൂൾ പ്രിൻസിപ്പൽ പി.ഐ.ശമുവേൽ ദേശീയ പതാക ഉയർത്തുന്നു

മല്ലപ്പള്ളി: എഴുമറ്റൂർ ഗ്രാമപഞ്ചായത്തിന്റെയും എം.എൻ.ആർ.ഇ.ജി.എസിന്റെയും നേതൃത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റിട്ട.ഹൈസ്‌കൂൾ പ്രിൻസിപ്പൽ പി.ഐ.ശമുവേൽ ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചാത്ത് വൈസ് പ്രസിഡന്റ് സാജൻ മാത്യു സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജേക്കബ്.കെ.ഏബ്രഹാം, സൗമ്യ സുരേന്ദ്രൻ, സുജാത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.