കോന്നി: എസ്.എൻ.ഡി.പി.യോഗം 1802-ാം നമ്പർ കല്ലേലി ശാഖയുടെ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ നേതാക്കളായ സുനിൽ മംഗലത്ത്, ഡി.അനിൽകുമാർ, ടി.പി.സുന്ദരേശൻ, പ്രസന്ന കുമാർ, രണേഷ്, ജി.സോമനാഥൻ, ശാഖാ സെക്രട്ടറി ഷിജു, വൈസ് പ്രസിഡന്റ് ശൈലേഷ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ശശിധരൻ (പ്രസിഡന്റ്), രാധാമണി സുതൻ (വൈസ് പ്രസിഡന്റ്), സുജാതമോഹൻ (സെക്രട്ടറി), കമലാസനൻ, സുനിൽ, ശ്രീകുമാർ, പ്രകാശ്, പുഷ്പ ഷാജി, സന്തോഷ്, സുമിയ സുനിൽ, ശ്യാമ, ശൈലേഷ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.