മല്ലപ്പള്ളി: ഒരു വാഴയിൽ 'ഇരട്ടക്കുലകൾ കൗതുകമാകുന്നു. കുന്നന്താനം മുണ്ടാക്കൽ സ്വദേശിയായ മോഹനവിലാസത്തിൽ മോഹൻകുമാറിന്റെ വാഴത്തോപ്പിലാണ് ഒരു വാഴയിൽ രണ്ടു കുലകൾ കുലച്ചത്. അമേരിക്കൻ ഐക്യനാടായ ഹവയാനിൽ നിന്ന് കുന്നന്താനത്തിന്റെ മണ്ണിലേക്ക് എത്തിച്ചതാണ് വാഴവിത്തുകൾ. പോഷക ഗുണമുള്ളതും ഇതിന്റെ വിത്തുകൾക്ക് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെയും വിലവരും. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ വാഴ മുതൽ ഏറ്റവും വലിയ വാഴ ഉൾപ്പെടെ 20ൽ പരം വാഴകൾ പരീക്ഷണാടിസ്ഥാനത്തിൽ തന്റെ പുരയിടത്തിൽ കൃഷി ചെയ്യുന്നുണ്ട്. ആറടി ഉയരവും 12 മാസം വിളവും വേണ്ടി വരുന്ന വാഴ ഇനമാണിത്. കാവൻഡിഷ് ഇനത്തിൽ പെടുന്ന വാഴകളാണിത്. ഇതു കൂടാതെ ആപ്പിൾ, മുന്തിരി, ബ്ലാക്ക് മാജിക്ക് വിഭാഗത്തിൽപ്പെട്ട തണ്ണിമത്തൻ തുടങ്ങിയ ആധുനിക രീതിയിലുള്ള കൃഷിരീതികളെ പ്രാവർത്തികമാക്കിയ മോഹൻ കുമാർ കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകൻ കൂടിയാണ്. രണ്ടും മൂന്നും കുലകൾ ഉണ്ടാകുന്ന കാവൻഡിഷ് വാഴയെ കൂടാതെ ഐസ്ക്രീം വാഴ, ഒന്നര അടി മാത്രം ഉയരമുള്ളതും ഒന്നര വർഷം കൊണ്ട് കുലയ്ക്കുന്ന തായ് ലാൻന്റെ ഇനമായ തായ് മൂസ, ലോകത്തിലെ ഏറ്റവും വലിയ വാഴയും എട്ടടി പൊക്കവും ഒന്നര വർഷം കൊണ്ട് വിളവെടുക്കുന്നതുമായ ആയിരം കാ പൂവൻ ഉൾപ്പെടെ നിരവധി വാഴകളാണ് മോഹനകുമാർ തന്റെ 10 സെന്റ് ഭൂമിയിൽ കൃഷി ചെയ്യുന്നത്. ഇതുകൂടാതെ 30 ചക്കകൾ വരെ ഉണ്ടാകുന്ന മെഡൂസ ഇനത്തിൽപ്പെട്ട കൈതയും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ഇസ്രായേൽ, അമേരിക്ക കെനിയ, ഹിമാചൽ തുടങ്ങിയ രാജ്യങ്ങളിൽ വിളയുന്ന ആപ്പിളുകളും ഇദ്ദേഹം പരീക്ഷണ അടിസ്ഥാനത്തിൽ വീടിന്റെ മുറ്റത്ത് കൃഷി ചെയ്യുന്നുണ്ട്. കൃഷിയിൽ അദ്ദേഹത്തെ സഹായിക്കാനായി ഭാര്യ ബിന്ദുവും കൂടെയുണ്ട്.
...................................
ചെറുപ്പം മുതൽ കൃഷിയോട് താൽപ്പര്യമുള്ള ആളായിരുന്നു മോഹൻ കുമാർ. എന്നും അതിൽ അദ്ദേഹം ഒരു വ്യത്യസ്ഥത കണ്ടിരുന്നു. കൂടാതെ റെഡ്, യലോ ,വൈറ്റ്, റെയിൻബോ ഇനത്തിലുള്ള ചോളം മുൻപ് കൃഷി ചെയ്യ്ത് ശ്രദ്ധ നേടിയ കർഷകനാണ്.
സലീ വേലൂർ
(പ്രദേശവാസി)