കോന്നി: എസ്.എൻ.ഡി.പി യോഗം വനിതാ സംഘം, യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 2ന് കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീലാ രവി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഫോക്ക്‌ ലോർ അക്കാദമി അംഗം അഡ്വ.സുരേഷ്സോമ, യൂണിയൻ സെക്രട്ടറി ഡി.അനൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം പി.കെ പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് അഡ്വ.രജിത ഹരി, ട്രഷറാർ ഗീത സദാശിവൻ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ, വൈസ് ചെയർമാൻ സൂരജ് പിരാജ്, കൺവീനർ ആനന്ദ് പി.രാജ് എന്നിവർ സംസാരിക്കും. തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി, ഓണപ്പാട്ട്, സുന്ദരിക്ക് പൊട്ടുതൊടിൽ, കസേരകളി, വടംവലി, അത്തപ്പൂക്കളം എന്നിവയിൽ മത്സരങ്ങളും അഡ്വ.സുരേഷ് സോമ അവതരിപ്പിക്കുന്ന നാടൻ പാട്ടും, ഓണസദ്യയും നടക്കും.