cgnt87
ചെങ്ങന്നൂർ നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണം ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചെയർമാൻ കെ. ഷിബുരാജൻ സമീപം.

ചെങ്ങന്നൂർ : നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സജൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ആദരിച്ചു. റിജോ ജോൺ ജോർജ്, മനീഷ് കീഴാമഠത്തിൽ, വി.വിജി, സിനി ബിജു, മറിയാമ്മ ജോൺ ഫിലിപ്പ്, ഗോപു പുത്തൻ മഠത്തിൽ, സി. നിഷ, ആർ.അനിൽകുമാർ, പി.കെ.അനിൽകുമാർ, അനസ് പൂവാലംപറമ്പിൽ, ശശി.എസ്.പിള്ള, മോഹൻ കൊട്ടാരത്തുപറമ്പിൽ, ടി.സി. ഉണ്ണികൃഷ്ണൻ, റെജി ജോൺ, എസ്. ശ്രീകല എന്നിവർ പ്രസംഗിച്ചു. മികച്ച കർഷരായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ.നാരായണൻ നായർ (മുതിർന്ന കർഷകൻ), പി.ഐ. മത്തായി (സമ്മിശ്ര കർഷകൻ), മിനി വർഗീസ് (വനിത കർഷക ) എസ്.കെ.ശ്രീകുമാർ (ജൈവ കർഷകൻ), എം.പി. അഹമ്മദ് ലബീബ് (കുട്ടി കർഷകൻ),ഡി. സന്തോഷ് (യുവകർഷകൻ), എസ്.വേണുഗോപാൽ (ക്ഷീര കർഷകൻ), പി.കെ. ഭാസ്ക്കരൻ (കർഷക തൊഴിലാളി) എന്നിവരെ ചടങ്ങിൽ ആദരിച്ചു.