മല്ലപ്പള്ളി: മല്ലപ്പള്ളി ടൗണിൽ അനധികൃത പാർക്കിംഗ് കാരണം ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. സീബ്രാ ലൈനിൽ ഉൾപ്പെടെയാണ് വാഹനങ്ങൾ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നത്. ഓണം അടുത്തതോടെ അവധി ദിവസങ്ങളിലും ടൗണിൽ തിരക്ക് കൂടിയിട്ടുണ്ട്. നിരവധി തവണ സമീപത്തെ വ്യാപാരികളും പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഇതൊന്നും വാഹന ഉടമകൾ കേൾക്കാറില്ല.
മല്ലപ്പള്ളി - കോട്ടയം റോഡിലുള്ള സീബ്രാലൈനിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ റോഡിലേക്കിറക്കി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മല്ലപ്പള്ളിയുടെ വിവിധ ഭാഗങ്ങളിലെ സീബ്രാലൈനിലെ അനധികൃത പാക്കിംഗിനെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും ജാഗ്രത പാലിക്കണമെന്ന ആവശ്യം ശക്തമാണ്.