മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ കർഷക ദിനാചരണം നടത്തി. യോഗം അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോൾ.എസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മികച്ച കർഷകരെ ആദരിച്ചു. അഡ്വ.സാം പട്ടേരിൽ, ഗീതാ കുര്യാക്കോസ്, റെജി പണിക്കമുറി, ഗീതു ജി.നായർ, ലൈല അലക്‌സാണ്ടർ, സജി ഡേവിഡ്, പ്രകാശ് കുമാർ വടക്കേമുറി, ബിജു പുറത്തൂടൻ, റോസമ്മ ഏബ്രഹാം, സുരേഷ് ബാബു, ഷാന്റി ജേക്കബ്, മനീഷ് കൃഷ്ണൻകുട്ടി, രോഹിണി ജോസ്, ബിന്ദു മേരി തോമസ്, തോമസ് ജേക്കബ് കെ.രാജൻ. എം.ഈപ്പൻ, വാളകം ജോൺ, വിജയൻ പിള്ള കെ.എസ്, തങ്കപ്പൻ, ടി.എം.മത്തായി, ശശിധരപ്പണിക്കർ, വിവിധ രാഷ്ട്രീയപ്രതിനിധികളായ, എം.കെ.സുഭാഷ് കുമാർ, സി.വി.ജയൻ, കൃഷി ഓഫീസർ എന്നിവർ പങ്കെടുത്തു.