പത്തനംതിട്ട: ഒമ്പതാമത് ജില്ലാ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. പത്തനംതിട്ട സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുരുഷ, വനിതാ വിഭാഗത്തിൽ കാർമൽ സെൻട്രൽ സ്‌കൂൾ പയ്യനാമൺ വിജയികളായി. എംജിഎം ഹോളി എയ്ഞ്ചൽസ് സ്‌കൂൾ വെട്ടിപ്പുറം ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ മാർത്തോമാ സെൻട്രൽ സ്‌കൂൾ കാവിയൂർ രണ്ടാം സ്ഥാനത്തെത്തി. ജില്ലാ ത്രോബോൾ അസോസയേഷൻ സെക്രട്ടറി എസ്. അധീർത് അദ്ധ്യക്ഷത വഹിച്ചു. അഖിൽ അനിൽ, ജയേഷ് ഗോപി, ഷിജിൻ ഷാജി, അദ്വൈത് സ്, നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു