project
ഇരവിപേരൂർ പഞ്ചായത്തിൽ കൃഷിസമൃദ്ധി- മണ്ണറിവ് പദ്ധതിക്ക് തുടക്കംകുറിച്ച് വിദ്യാർത്ഥികൾക്ക് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി മാത്യു പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു

തിരുവല്ല : കർഷകദിനചരണത്തോടനുബന്ധിച്ചു ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കർഷികവികസനസമിതി, പാടശേഖരസമിതികൾ, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർഷകദിനാഘോഷവും കാർഷിക സെമിനാറും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൃഷിസമൃദ്ധി- മണ്ണറിവ് പദ്ധതി പ്രകാശനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി മാത്യു, ഇരവിപേരൂർ ഗവ.യു.പി.സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറി തൈകൾ വിതരണം നിർവഹിച്ചു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച 16കർഷകരെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ചേർന്ന് ആദരിച്ചു. ഇരവിപേരൂർ കാർഷിക കർമ്മസേന ഉൽപ്പാദിപ്പിച്ച 6,000 സൗജന്യ പച്ചക്കറി തൈവിതരണം (വഴുതന, മുളക്, പാവൽ, പയർ, പടവലം, സാലഡ് കുക്കുമ്പർ), നാടൻപാട്ട്, കൈകൊട്ടിക്കളി, ടാബ്ലോ എന്നീ കലാപരിപാടികളും ഉണ്ടായിരുന്നു. 110 കർഷകർ പങ്കെടുത്തു.