പത്തനംതിട്ട: പ്രാദേശിക കർഷകരും ജൈവകൃഷിയും മാരക രോഗങ്ങളെ തടയുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പത്തനംതിട്ട നഗരസഭയുടെയും കാർഷിക വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭാ ചെയർപേഴ്സൺ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ അജിത് കുമാർ, ജെറി അലക്സ്, കൗൺസിലർമാരായ അഡ്വ.എ.സുരേഷ് കുമാർ, വിമല ശിവൻ, അംബിക വേണു, എ അഷറഫ്, ബിജിമോൾ മാത്യു, പി.കെ ദേവാനന്ദൻ, ഷാഹുൽ ഹമീദ്, കെ മോഹനൻ, സാം മാത്യു വലിയകര, നൗഷാദ് കണ്ണങ്കര, പൊന്നമ്മ ശശി,ഷിബി എൽ, വി.ബിജു തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിച്ചു.