ela

ഇലന്തൂർ: ഗ്രാമപഞ്ചായത്തിന്റയും കൃഷിഭവന്റേയും ആഭിമുഖ്യത്തിൽ കർഷകദിനം ആഘോഷിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ കെ.പി.മുകുന്ദൻ, കെ.ജെ.സിനി, സജി തെക്കുംകര, ഗ്രേസി സമുവേൽ, കൃഷി ഓഫീസർ അരുണിമ, അസിസ്റ്റന്റ് ആനന്ദ്, സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ വിജയൻ, പരിയാരം എസ്.സി.ബി പ്രസിഡന്റ് പി.കെ.പ്രസന്നൻ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.