bb
ബാബു തോമസ്

ആറൻമുള: വാക്കുതർക്കത്തെ തുടർന്ന് നെല്ലിക്കാല വെള്ളപ്പാറ മനുഭവനം വീട്ടിൽ രാജൻ ഗോപാലനെ (64) കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി ഊന്നുകൽ കുഴിമുറിയിൽ കൊച്ചുബാബു എന്ന ബാബു തോമസ് (45) അറസ്റ്റിലായി. ജൂലൈ 2 ന് രാത്രി 9 ന് നെല്ലിക്കാല ജംഗ്ഷനിലുണ്ടായ വാക്കുതർക്കത്തിലാണ് ഗോപാലൻ കൊല്ലപ്പെട്ടത്. കേസിൽ ഒന്നാംപ്രതി ഇലന്തൂർ നെല്ലിക്കാല വെള്ളപ്പാറ നെടുമുരുപ്പ് ചാരുനിൽക്കുന്നതിൽ വിട്ടിൽ വി.ജി അജയകുമാനെ ( 42) നേരത്തേ അറസ്റ്റു ചെയ്തിരുന്നു.