photo
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആദരവ് ഏറ്റുവാങ്ങിയ മികച്ച കർഷകർ പ്രസിഡന്റ് ആർ. മോഹനൻ നായർക്കൊപ്പം

വള്ളിക്കോട് : കൃഷി ഭവന്റെ സഹകരണത്തോടെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷക ദിനാചരണം പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സോജി പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസന്നരാജൻ, നീതു ചാർളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ ഗീതാകുമാരി, വാർഡ് മെമ്പർമാരായ വി.വിമൽ, പത്മാ ബാലൻ, എം.വി.സുധാകരൻ, ആൻസി, ജയശ്രീ, ലക്ഷ്മി, പ്രസന്നകുമാരി, കൃഷി ഓഫീസർ അനില.ടി.ശശി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജെ. രാജേഷ് കുമാർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ബിജു എന്നിർ പ്രസംഗിച്ചു. വിവിധ മേഖലകളിലായി 11 കർഷകരെ ആദരിച്ചു.