hhfd

ഏനാത്ത് : ഏനാത്ത് - പട്ടാഴി - പത്തനാപുരം റോഡിന്റെ പുനർ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫസർ ഡി.കെ.ജോൺ ആവശ്യപ്പെട്ടു. ഏനാത്ത് മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബാബു തറയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സീറ്റിയറിംഗ് കമ്മിറ്റി അംഗം സാം ഏബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ് പാപ്പി ഡാനിയേൽ , ജില്ലാ സെക്രട്ടറി ജോർജ്ജ് കുളഞ്ഞി കൊമ്പിൽ, ഷാജി സുലൈമാൻ കളമല, എസ്.തോമസ്, കുഞ്ഞുമോൻ പിടികയിൽ, ശിവദാസൻ കല്ലുപാലം, ജോൺസൺ വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.