ഏഴംകുളം : കർഷകർ നാടിന്റെ സമ്പത്തും രക്ഷകരുമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷകദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ.വി.എസ് അദ്ധ്യക്ഷയായി. വിനോദ് തുണ്ടത്തിൽ, രാധാമണി ഹരികുമാർ, ബേബി ലീന, അഡ്വ .ആർ. ജയൻ, ആർ.തുളസീധരൻ പിള്ള, രജിത ജയ്സൺ, സദാനന്ദൻ, രാജേന്ദ്ര കുറുപ്പ്, കെ.വി.രാജൻ, അജി ചരുവിള , പ്രദീപ് കുമാർ , ഡോ.കൃഷ്ണശ്രീ ആർ.കെ.അനീഷ് കുമാർ.സി എന്നിവർ പ്രസംഗിച്ചു.