sndp-
എസ്എൻഡിപി യോഗം മൈലാടുപാറ ശാഖയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഗുരു ചൈതന്യം ഫുഡ്സ് ആൻഡ് ചിപ്സ് യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം യോഗം മൈലാടുപാറ ശാഖയിലെ 263-ാം വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരു ചൈതന്യം ഫുഡ്സ് ആൻഡ് ചിപ്സ് പ്രവർത്തനം ആരംഭിച്ചു. വനിതാ സംഘം അംഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച വ്യവസായ സംരംഭം യൂണിനിലെ മറ്റ് ശാഖകളിലെ വനിതാ സംഘം പ്രവർത്തകർക്കും മാതൃകയാണെന്ന് ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ച് യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. ശാഖാ പ്രസിഡന്റ് വി സോമരാജൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മൈക്രോ ഫിനാൻസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്‌, വനിതാ സംഘം യൂണിയൻ പ്രസിഡന്റ്‌ ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, ശാഖാ സെക്രട്ടറി സതീഷ് കുമാർ, വനിതസംഘം പ്രസിഡന്റ് ശാന്തമ്മ രാജൻ, സെക്രട്ടറി സുഷമ്മ ഷാജി, വൈസ് പ്രസിഡന്റ് വത്സല അനിരുദ്ധൻ, മുൻ ശാഖാ പ്രസിഡന്റ് സുഗുണകുമാർ, അഡ്വ. സുനിൽ എസ് ലാൽ എന്നിവർ സംസാരിച്ചു. ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, കളിയടയ്ക്ക, ഡയമൺ, പഴം ചിപ്സ്, മിക്സർ, അവൽ വിളയിച്ചത്, മാങ്ങാ അച്ചാർ, നാരങ്ങാ അച്ചാർ എന്നിവ ആദ്യഘട്ടത്തിൽ ഉല്പാദിപ്പിച്ച് വില്പന നടത്തും. ഫോൺ: 9496268023/ 9544322427.