തിരുവൻവണ്ടൂർ : സേവാഭാരതി തിരുവൻവണ്ടൂർ യൂണിറ്റിന്റെ ആരോഗ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആംബുലൻസ് സേവനം ആരംഭിച്ചു. കല്ലിശേരി കെ.എം.സി. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഫാ.ഡോ.അലക്സാണ്ടർ കൂടാരത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.വിജയൻ, എ.എം. കൃഷ്ണൻ, പി.ശ്രീജിത്, പി.അനീഷ് , ഒ.കെ.അനിൽ കുമാർ , ബിജു ഇടക്കല്ലിൽ, ജി.ദീപക് എന്നിവർ പ്രസംഗിച്ചു. മഴുക്കീർ മാറേകാട്ട് ലെഫ്റ്റന്റ് കേണൽ കെ.പി.കെ നായരുടെയും എം.എൻ. ലക്ഷ്മിക്കുട്ടിയമ്മയുടെയും സ്മരണാർത്ഥം അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാക്കിയ ആംബുലൻസിന്റെ താക്കോൽ ഇ.വി.ശശീന്ദ്രനും ശ്രീകുമാരി ശശീന്ദ്രനും എ.എം. കൃഷ്ണന് കൈമാറി. ഗോപൻ ഗോകുലം, ബാലചന്ദ്രൻ നായർ,എസ്. ശ്രീജിത്ത് , രാധികജി നായർ, സുപ്രിയ സി.എസ്, ശരത്ചന്ദ്രൻ , സുനിൽ കാട്ടാമ്പള്ളിൽ, ശരണ്യ രാജേഷ് , ഗീതു പ്രമോദ് ,രാധാകൃഷ്ണൻ നായർ, രഘുനാഥൻ നായർ എന്നിവർ പങ്കെടുത്തു. ആംബുലൻസ് സേവനത്തിന് ഫോൺ: 7594 950 225, 9947 393 611.