dd
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് എട്ടാം വാർഡ് കമ്മിറ്റി യുടെ നേതൃത്വത്തിൽ വാർഡിൽ നിന്ന് എസ്.എസ്.എൽ.സി , പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ മുൻ ബ്ലോക്ക് പ്രസിഡന്റ് എം. ബി. സത്യൻ ആദരിച്ചപ്പോൾ

ഇലന്തൂർ : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് എട്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽ നിന്ന് എസ്.എസ്.എൽ.സി , പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് കെ. പി. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് എം ബി. സത്യൻ മൊമെന്റോ നൽകി ആദരിച്ചു. സോജൻ ജോർജ്. പി.ജി.ഗോപിനാഥൻനായർ. ഷിജിൻ കെ മാത്യു, എം.എസ് സ്വാമിനാഥൻ. രഞ്ജി കെ. തോമസ് എന്നിവർ സംസാരിച്ചു.