hhhg
പള്ളിക്കൽ കള്ളപ്പഞ്ചിറയിലെ പൊതുകിണർ കാടുകയറിയ നിലയിൽ

പള്ളിക്കൽ : പള്ളിക്കൽ കള്ളപ്പഞ്ചിറയിലെ പൊതുകിണർ കാടുകയറിയ നിലയിൽ.കാൽ നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള കിണറിന്റെ പരിസരമാകെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് .പള്ളിക്കൽ പഞ്ചായത്ത് ഒന്നാം വാർഡിലാണ് കള്ളപ്പഞ്ചിറ പൊതുകിണർ സ്ഥിതി ചെയ്യുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമായിട്ടും പൊതുകിണർ വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ് .മുൻപ് പ്രദേശത്തുള്ള ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് ഈ കിണറായിരുന്നു. കിണറ്റിലെ വെള്ളവും മലിനമാണ്. കിണർ ഭിത്തി ഇടിഞ്ഞു പോകുന്ന നിലയിലാണ്. അധികൃതർ കിണർ വൃത്തിയാക്കി നല്കാൻ തയാറാകാത്തതിനാൽ പ്രദേശവാസികൾക്കും പ്രതിഷേധത്തിലാണ്. കിണർ കാടുവെട്ടി ശുചീകരിക്കണമെന്ന ആവശ്യം ശക്തമാണ്.