കൊടുമൺ: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കൊടുമൺ പഞ്ചായത്തിന്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്ത് ജനകീയ മാനിഫെസ്റ്റോ തയാറാക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വിപിൻകുമാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് അടൂർ മേഖലാ പ്രസിഡന്റ് എം.ടി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാവികസന സമിതി കൺവീനർ പി.ആർ.ശ്രീകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സ്റ്റാലിൻ, സെക്രട്ടറി രാജൻ ഡി. ബോസ്, ജില്ലാകമ്മിറ്റി അംഗം ബി.സതികുമാരി, കൊടുമൺ യൂണിറ്റ് പ്രസിഡന്റ് സി ജി. മോഹനൻ, സെക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.കെ ശ്രീധരൻ, ജി.സ്റ്റാലിൻ, ബീനാ പ്രഭ, കുഞ്ഞന്നാമ്മ കുഞ്ഞ്, എ.എൻ.സലീം,
എ.ജി. ശ്രീകുമാർ, ആർ.ബി രാജീവ് കുമാർ, സി.വി ചന്ദ്രൻ. എ.വിപിൻ കുമാർ (ചെയർമാൻ), എം.ടി പ്രസന്നൻ, പി.എസ്.തങ്കച്ചൻ, അങ്ങാടിക്കൽ പ്രേമചന്ദ്രൻ, ആശാ ടീച്ചർ, ബി.സതികുമാരി, കെ.ജി രാജൻ (വൈസ് ചെയർമാൻമാർ). സി.ജി മോഹനൻ (കൺവീനർ), ഷാജി, രാജൻ. സുരേഷ്, ഗോപിക(ജോയിന്റ് കൺവീനർമാർ).