ചിറ്റാർ: വയ്യാറ്റുപുഴ പാലത്തിൽ നിന്നും നിരന്തരം ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങൾ തോട്ടിലേക്ക് തള്ളുന്നത് പരാതി. രാത്രിയുടെ മറവിലാണ് വാഹനങ്ങളിൽ എത്തിയാണ് മാലിന്യങ്ങൾ ഇവിടെ തള്ളുന്നത്. ദുർഗന്ധം മൂലം പ്രദേശവാസികളും വ്യാപാരികളും ബുദ്ധിമുട്ടിലാണ്. പാലത്തിന് താഴെ മാലിന്യം
ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ് . വയ്യാറ്റുപുഴയിൽനിന്നും പുലയൻ പാറയിലേക്ക് പോകുന്ന റോഡിലെ പാലത്തിൽ നിന്നാണ് മാലിന്യം തള്ളുന്നത്. പൊലീസ് അടിയന്തര ഇടപെടൽ നടത്തി കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.