കൊടുമൺ : പ്രവർത്തനം തുടങ്ങി നൂറ് വർഷം പൂർത്തീകരിക്കുന്ന അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്
കെ.കെ അശോക് കുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ, വൈസ് പ്രസിഡന്റ് ധന്യാദേവി, പി.വി സുന്ദരേശൻ, പി.കെ പ്രഭാകരൻ, സി.വി ചന്ദ്രൻ, എം. ആർ. എസ് ഉണ്ണിത്താൻ, ഡി.രാജാ റാവു, ബാബുസേന പണിക്കർ, ടി.എൻ സോമരാജൻ, കെ. സോമൻ, ജി. ഷീജ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ ശ്രീധരൻ (ചെയർമാൻ), എം.ആർ.എസ് ഉണ്ണിത്താൻ, സതീഷ് കുമാർ (വൈസ് ചെയർമാൻമാർ ), കെ .കെ അശോക് കുമാർ (ജനറൽ കൺവീനർ), ഡി.രാജാറാവു ,ജി.ഷീജ (കൺവീനർമാർ), പി.വി സുന്ദരേശൻ (പ്രോഗ്രാം കമ്മിറ്റി കൺവീനർ ), ആർ.ഷിബു (നവീകരണ കമ്മിറ്റി കൺവീനർ ).