കോഴഞ്ചേരി : ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി കൊമേഴ്സ് വിഷയത്തിൽ യു ജി സി നെറ്റ് പരീക്ഷ പരിശീലന ക്ലാസുകൾ നടത്തുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി കൊമേഴ്സ് വിഷയത്തിൽ സൗജന്യമായി കോഴഞ്ചേരി സെന്റ് തോമസ് കോളേജിലാണ് ക്ളാസുകൾ നടക്കുക. ശനിയാഴ്ചകളിലാണ് ക്ലാസുകൾ. ഒന്നാംവർഷ പി ജി എംകോം പരീക്ഷയിൽ 55 ശതമാനത്തിൽ കൂടുതൽ മാർക്ക് കിട്ടിയ വിദ്യാർത്ഥികൾക്കും 55% മാർക്കോടെ എംകോം പാസായ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ 20ന് മുമ്പായി ബന്ധപ്പെടുക. ഫോൺ : 9605644327.