തിരുവല്ല : ദുരന്ത നിവാരണ അതോറിറ്റിയുടേയും ദേശീയ ദുരന്ത നിവാരണ സേന ആരക്കോണം നാലം ബറ്റാലിയന്റെയും മാക്ഫാസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സേഫ്റ്റി പ്രോഗ്രാം - ദുരന്ത രക്ഷാപ്രവർത്തന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മാക്ഫാസ്റ്റ് കോളേജിൽ സംഘടിപ്പിച്ച പരിശീലന ക്ലാസ് തിരുവല്ല തഹസിൽദാർ ആൻഡ് ഇൻസിഡന്റ് കമാൻഡർ ജോബിൻ കെ.ജോർജ് ഉദ്ഘാടനം ചെയ്തു. എൻ.ഡി.ആർ.എഫ് ടീം കമാൻഡർ ജെ.കെ മണ്ഠൽ, മാക്ഫാസ്റ്റ് കോളേജ് എൻ.എസ്.എസ് കോ - ഓർഡിനേറ്റർ ജിബുമോൻ, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ (ദുരന്ത നിവാരണം) സിജു.ജെ, ശ്രീജിത്ത് ആർ എന്നിവർ പങ്കെടുത്തു. എൻ.ഡി.ആർ.എഫ് ടീം കമാൻഡർ ജെ.കെ മണ്ഠലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശീലനം നൽകി.