പത്തനംതിട്ട : കർഷക ദിനത്തിൽ ജില്ലാ കർഷക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ കർഷക സ്നേഹിയും കൃഷിക്കാരനുമായ ക്ളിമീസ് വലിയ മെത്രാപ്പൊലീത്തയെ ആദരിച്ചു. എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്തയും സന്നിഹിതനായിരുന്നു.
കർഷക കൂട്ടായ്മ പ്രസിഡന്റ് സജി ഇടികുള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബോബി എബ്രഹാം, രാജു ഇടയാടി, ഗ്രീനിറ്റി വർഗീസ്, ഷിബു സി സാം, കാർട്ടൂണിസ്റ്റ് ഷാജി മാത്യു, റെജി പ്ലാതോട്ടത്തിൽ, മനോജ് കുഴിയിൽ , രാജു കോന്നി , എം.സി.ജയകുമാർ, ചെറിയാൻ വടശ്ശേരിക്കര, ബാബു റാന്നി, നിജു കല്ലുപുരയിൽ എന്നിവർ പ്രസംഗിച്ചു.