മല്ലപ്പള്ളി: മല്ലപ്പള്ളി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണവും കർഷകരെ ആദരിക്കുന്ന ചടങ്ങും മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു.
മല്ലപ്പള്ളി റോട്ടറി ക്ലബ് ഹാളിൽ നടന്ന സമ്മേളനത്തിൽ മല്ലപ്പള്ളി വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റ് അഡ്വ. പ്രസാദ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാമോൾ എസ് താലൂക്കിന്റെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 11 കർഷകരെ ആദരിച്ചു. ആർ.പുഷ്കരൻ ,ടി.കെ.സജീവ്, സ്കറിയാ, റെജി പണിക്കമുറി, ബിജു പുറത്തൂടൻ, ലളിത പി.കുമാർ, സാജൻ ആബ്രഹാം, ഉണ്ണികൃഷ്ണൻ.ജി എന്നിവർ പ്രസംഗിച്ചു.