തിരുവല്ല : വള്ളംകുളം ലഹരിവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ നൂറുകണക്കിനാളുകൾ അണിചേർന്നു. ഇരവിപേരൂർ പഞ്ചായത്തിലെ വള്ളംകുളം പാലം മുതൽ പാടത്തുപാലം വരെ സംഘടിപ്പിച്ച ശൃംഖലയിൽ 1100 പേർ അണിനിരന്നു. സമിതി ചെയർമാൻ ഡോ.സജി കുര്യൻ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന ലഹരിവിരുദ്ധ സെമിനാർ കവിയൂർ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ, സമിതി ജനറൽ സെക്രട്ടറി രാജീവ്. എൻ.എസ് വാർഡ് തലത്തിൽ നടക്കേണ്ട സംഘാടനവും പ്രവർത്തനങ്ങളും വിശദീകരിച്ചു. ഇന്ത്യൻ ഫുട്ബോൾ താരം കെ.ടി.ചാക്കോ, എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, നാഷണൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ദിലീപ്, പഞ്ചായത്ത് അംഗങ്ങളായ സാലി ജേക്കബ്, കെ.കെ.വിജയമ്മ, ജയശ്രീ അജി, ത്രേസ്യാമ്മ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് കെ.എൻ രാജപ്പൻ, റിജോ കണക്കപ്പിള്ളേടത്ത്, തമ്പു പനോടിൽ കൂടാതെ വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ക്ലബ് വായനശാല പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.