പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പിന്റെ ഓൺലൈൻ ഹെൽത്ത് മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലായ ഈ സമൃദ്ധ പദ്ധതിയുടെ സ്വാഗതസംഘം രൂപീകരണവും അടൂർ വെറ്ററിനറി പോളി ക്ലിനിക്കിന്റെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും അടൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അജി പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ രാജി ചെറിയാൻ, കൗൺസിലർമാരായ ഡി.സജി, രമേശ് കുമാർ, അലാവുദ്ദീൻ, ബീന ബാബു, ശോഭ തോമസ് എന്നിവർ പങ്കെടുത്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്.സന്തോഷ് പദ്ധതി വിശദീകരിച്ചു.