ചെങ്ങന്നൂർ: ഫിഷറീസ് വകുപ്പിന്റെ എംബാങ്കുമെന്റ് ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി മുളക്കുഴ പഞ്ചായത്തിൽ പത്താം വാർഡിൽ ചാങ്ങപ്പാടം ചാലിൽ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. മത്സ്യങ്ങളുടെ വിളവെടുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിളവെടുത്ത മത്സ്യത്തിന്റെ ആദ്യ വില്‌പന കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച് റഷീദ്, മുളക്കുഴ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ്കെ.കെ സദാനന്ദനും , വെൺമണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾക്കും നൽകി. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം മഞ്ജുള ദേവി, പഞ്ചായത്തംഗം സുഷമ, എന്നിവർ പങ്കെടുത്തു.